Test your understanding of the most
confusing facts in Malayalam! This Confusing Facts Malayalam Quiz
is designed to keep you engaged while learning new, often perplexing
information.
പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള
( കൺഫ്യൂസിംഗ് ഫാക്റ്റ് ) വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ്
ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ
സഹായിക്കും.
1
വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത്?
Explanation: വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത് –
അരവിന്ദഘോഷ്. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് - സുബ്രമണ്യഭാരതി.
ജനഗണമന ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് - രബിന്ദ്രനാഥ് ടാഗോർ.
2
ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത്?
Explanation: കൊൽക്കത്തയിൽ ബ്രിട്ടീഷുകാർ ഫോർട്ട് വില്യം നിർമ്മിച്ചത്
- കൊൽക്കത്തയിൽ സെന്റ് ജോർജ് കോട്ട നിർമ്മിച്ചത് - ചെന്നൈയിൽ
3
മലബാറിനെ ബോംബെ പ്രവിശ്യയിൽ നിന്നുമാറ്റി മദ്രാസ് പ്രവിശ്യയോട് ചേർത്ത
വർഷം?
Explanation: മലബാറിനെ ബോംബെ പ്രവിശ്യയിൽ നിന്നുമാറ്റി മദ്രാസ്
പ്രവിശ്യയോട് ചേർത്ത വർഷം - 1800. ടിപ്പു സുൽത്താനിൽ നിന്ന് മലബാർ
ബ്രിട്ടീഷുകാർക്ക് ലഭിച്ച വർഷം - 1792. ബ്രിട്ടീഷ് മലബാർ നിലവിൽ വന്നത് -
1793 ൽ.
4
ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലം?
Explanation: ക്വിറ്റിന്ത്യാ സമരകാലത്ത് ആദ്യത്തെ സമാന്തര സർക്കാർ
നിലവിൽ വന്ന സ്ഥലം - ബലിയ. ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച സമാന്തര സർക്കാർ
ഏത് സ്ഥലത്തേതാണ് - സത്താറ.
5
തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ടത്?
Explanation: തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് - സി.
രാജഗോപാലാചാരി. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെട്ടത് - വിജയരാഘവാചാര്യ.
6
പ്രാദേശിക കാരണങ്ങൾ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയൻ പിന്തുടർച്ചാവകാശ
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ?
Explanation: പ്രാദേശിക കാരണങ്ങൾ മുഖേനയല്ലാതെ യൂറോപ്പിലെ ഓസ്ട്രിയൻ
പിന്തുടർച്ചാവകാശ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ
- ഒന്നാം കർണാട്ടിക് യുദ്ധം. യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന
സപ്ത്വത്സര യുദ്ധം - മൂന്നാം കർണാട്ടിക് യുദ്ധം.
7
ബ്രിട്ടീഷ് ഇന്ത്യയിൽ മേയോ കോളേജ് സ്ഥാപിതമായത്?
Explanation: ബ്രിട്ടീഷ് ഇന്ത്യയിൽ മേയോ കോളേജ് സ്ഥാപിതമായത് -
അജ്മീരിൽ റിപ്പൺ കോളേജ് സ്ഥാപിതമായത് - കൽക്കട്ടയിൽ ലേഡി ഇർവിൻ കോളേജ്
സ്ഥാപിതമായത് - ഡൽഹിയിൽ.
8
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന്
വിശേഷിപ്പിക്കപ്പെടുന്നത്?
Explanation: ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി
വാഴ്ത്തപ്പെടുന്നത് - ബിപിൻ ചന്ദ്രപാൽ. ഇന്ത്യയുടെ
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന്
വിശേഷിപ്പിക്കപ്പെടുന്നത് - വസുദേവ് ബൽവന്ത് ഫാഡ്കെ.
9
1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത്?
Explanation: 1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം
ചെയ്തത് - നേപ്പാളിലേക്ക്. ബഹദൂർഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് -
ബർമയിലേക്ക്.
10
ബ്രിട്ടീഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത്?
Explanation: ബ്രിട്ടീഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത് - മെക്കാളെ
പ്രഭു ആധുനിക മനു എന്നറിയപ്പെടുന്നത് - ഡോ. ബി.ആർ. അംബേദ്കർ
Post a Comment