pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Confusing Facts Mock Test Malayalam | കൺഫ്യൂസിംഗ് ഫാക്റ്റ് QUIZ-2

Welcome to the Confusing Facts Malayalam Quiz, where we present mind-boggling and intriguing facts to test your knowledge! This mock test features questions on unusual, puzzling, and interesting facts from various fields, such as science, history, and everyday life.
കൺഫ്യൂസിംഗ് ഫാക്റ്റ് QUIZ  | Confusing Facts Mock Test Malayalam   | 2
Test your understanding of the most confusing facts in Malayalam! This Confusing Facts Malayalam Quiz is designed to keep you engaged while learning new, often perplexing information.
പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള ( കൺഫ്യൂസിംഗ് ഫാക്റ്റ് ) വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ് ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ സഹായിക്കും.

1
ദേശ് നായക് എന്നറിയപ്പെടുന്നത്?
നേതാജി സുഭാഷ് ചന്ദ്രബോസ്
ജയപ്രകാശ് നാരായൺ
Explanation: ലോക് നായക് എന്നറിയപ്പെടുന്നത് - ജയപ്രകാശ് നാരായൺ, ദേശ് നായക് എന്നറിയപ്പെടുന്നത് - നേതാജി സുഭാഷ് ചന്ദ്രബോസ്.
2
‘വേദങ്ങളിലേക്ക് മടങ്ങുക’ ആരുടെ വാക്കുകൾ?
ദയാനന്ദ് സരസ്വതി
സ്വാമി വിവേകാനന്ദൻ
Explanation: ‘വേദങ്ങളിലേക്ക് മടങ്ങുക’ - ദയാനന്ദ് സരസ്വതി, ‘ഗീതയിലേക്ക് മടങ്ങുക’ - സ്വാമി വിവേകാനന്ദൻ.
3
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി?
മഹാത്മാഗാന്ധി
വിക്ടോറിയ മഹാറാണി
Explanation: ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി - വിക്ടോറിയ മഹാറാണി. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി - മഹാത്മാഗാന്ധി.
4
വേദസമാജത്തിന്റെ സ്ഥാപകൻ?
ശ്രീധരലു നായിഡു
ശിവനാരായൺ അഗ്നിഹോത്രി
Explanation: വേദസമാജത്തിന്റെ സ്ഥാപകൻ - ശ്രീധരലു നായിഡു. ദേവസമാജത്തിന്റെ സ്ഥാപകൻ - ശിവനാരായൺ അഗ്നിഹോത്രി.
5
ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെട്ടത്?
മഹാത്മാ ഗാന്ധി
ജഗ്ജീവൻ റാം
Explanation: ബാപ്പുജി എന്നറിയപ്പെട്ടത് - മഹാത്മാ ഗാന്ധി. ബാബുജി എന്ന അപരനാമത്തിൽ അറിയപ്പെട്ടത് - ജഗ്ജീവൻ റാം.
6
ബ്രിട്ടീഷ് അധികാരത്തിന് വെളിയിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ആധുനിക സർവകലാശാല?
കൊൽക്കത്ത
മൈസൂർ
Explanation: ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ യൂണിവേഴ്സിറ്റി - കൊൽക്കത്ത. ബ്രിട്ടീഷ് അധികാരത്തിന് വെളിയിൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ ആധുനിക സർവകലാശാല - മൈസൂർ.
7
ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയത്?
ഹണ്ടർ
അബ്ബാസ് തയബ്ജി
Explanation: ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണത്തിന് ബ്രിട്ടീഷ് κυβέρνηση നിയോഗിച്ച കമ്മിറ്റി - ഹണ്ടർ കമ്മിറ്റി. ജാലിയാൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിച്ച കമ്മിറ്റിക്ക് നേതൃത്വം നൽകിയവൻ - അബ്ബാസ് തയബ്ജി.
8
1600 ൽ ലണ്ടനിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി?
ജഹാംഗീർ
അക്ബർ
Explanation: 1600 ൽ ലണ്ടനിൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിക്കുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി - അക്ബർ. സൂറത്തിൽ ഫാക്ടറി സ്ഥാപിച്ചപ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി - ജഹാംഗീർ.
9
ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?
കറാച്ചി
കത്തിയവാഡ്
Explanation: ആദ്യമായി ഇന്ത്യയിൽ തപാൽ സ്റ്റാമ്പിറക്കിയത് - ബ്രിട്ടീഷുകാർ (കറാച്ചിയിൽ). ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം - കത്തിയവാഡ്.
10
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകാൻ സഹായകമായ യുദ്ധം?
ബക്സാർ യുദ്ധം യുദ്ധം
പ്ലാസി യുദ്ധം
Explanation: ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകാൻ സഹായകമായ യുദ്ധം - പ്ലാസി യുദ്ധം (1757 ൽ ബംഗാളിൽ). ഇന്ത്യയിൽ ബ്രിട്ടീഷുകാർ മേധാവിത്വം ഉറപ്പിച്ച യുദ്ധം - ബക്സാർ യുദ്ധം (1764 ൽ ബീഹാറിൽ).
Post a Comment

Post a Comment