Test your understanding of the most
confusing facts in Malayalam! This Confusing Facts Malayalam Quiz
is designed to keep you engaged while learning new, often perplexing
information.
പി.എസ്.സി. പരീക്ഷകളിൽ ആശങ്കയുണ്ടാക്കുന്ന, പരസ്പരം മാറിപ്പോകാൻ സാധ്യതയുള്ള
( കൺഫ്യൂസിംഗ് ഫാക്റ്റ് ) വസ്തുതകളെ ഉൾപ്പെടുത്തികൊണ്ടുള്ള ക്വിസ്സാണ്
ചുവടെ നൽകിയിരിക്കുന്നത്. നെഗറ്റീവ് മാർക്കിൽ നിന്ന് രക്ഷനേടാൻ ഇത് നിങ്ങളെ
സഹായിക്കും.
1
സൈമൺ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്?
Explanation: സൈമൺ കമ്മിഷനെ 1927-ൽ നിയമിച്ചു, കമ്മിഷൻ ഇന്ത്യയിൽ
1928-ൽ എത്തി, റിപ്പോർട്ട് 1930-ൽ സമർപ്പിച്ചു.
2
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത?
Explanation: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത - ആനി
ബസന്റ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഭാരതീയ വനിത - സരോജിനി
നായിഡു.
3
സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ വനിത?
Explanation: സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ
വനിത - സോണിയ ഗാന്ധി. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത -
ഇന്ദിര ഗാന്ധി.
4
കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം അധ്യക്ഷപദംം വഹിച്ചത്?
Explanation: കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കുടുതൽ കാലം
അധ്യക്ഷപദം വഹിച്ചത് - സോണിയ ഗാന്ധി. സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും
കുടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് - മൗലാനാ അബുൾ കലാം ആസാദ്.
5
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ആദ്യമായി പിളർന്നത്?
Explanation: കോൺഗ്രസ് ആദ്യമായി പിളർന്നത് - 1907 ൽ.
സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് ആദ്യമായി പിളർന്നത് - 1969 ൽ.
6
ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
Explanation: ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1901
ലേത്. നെഹ്രു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം - 1912 ലേത്.
7
കോൺഗ്രസിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാർഷികാഘോഷസമയത്തെ പ്രസിഡന്റ്?
Explanation: കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ
പ്രസിഡന്റായിരുന്നത് - രാജീവ് ഗാന്ധി. നൂറ്റിഇരുപത്തിയഞ്ചാം
വാർഷികാഘോഷസമയത്തെ കോൺഗ്രസ് പ്രസിഡന്റ് - സോണിയ ഗാന്ധി.
8
ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷപദംം വഹിച്ച ആദ്യ വിദേശി?
Explanation: കോൺഗ്രസ് അധ്യക്ഷ പദത്തിലെത്തിയ ആദ്യ വിദേശി - ജോർജ് യൂൾ
(1888) ഇരുപതാം നൂറ്റാണ്ടിൽ കോൺഗ്രസ് അധ്യക്ഷ പദം വഹിച്ച ആദ്യ വിദേശി - സർ
ഹെന്റി കോട്ടൺ (1904)
9
നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കോൺഗ്രസിന്റെ
പ്രത്യേക സമ്മേളനം ചേർന്നത്?
Explanation: നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന്
കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം ചേർന്നത് - 1920 സെപ്തംബറിൽ കൽക്കത്തയിൽ,
അധ്യക്ഷൻ : ലാലാ ലജപത് റായ് 1920 ൽ കോൺഗ്രസിന്റെ റഗുലർ ആന്വൽ സെഷൻ നടന്നത് -
നാഗ്പൂരിൽ, അധ്യക്ഷൻ : വിജയരാഘവാചാര്യർ
10
ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത്?
Explanation: ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെട്ടത് - വെല്ലസ്ലി
പ്രഭു. ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത് - കഴ്‌സൺ പ്രഭു.
1 comment