pPO6jfuUHs5dx0zml8klKhXJN9Gjfxyr1EUiwf2o
Bookmark

Mammals Mock Test Malayalam | സസ്തനികള്‍ ക്വിസ് | Kerala PSC -2

Enhance your knowledge of mammals with this detailed mock test in Malayalam, designed specifically for Kerala PSC aspirants. This quiz covers essential mammals-related topics, helping you prepare effectively for the Kerala Public Service Commission exams.
Mammals Mock Test Malayalam  |  സസ്തനികള്‍ ക്വിസ് | Kerala PSC  -2
സസ്തനികള്‍ എന്ന ടോപ്പിക്കിൽ നിന്നും കേരള പി.എസ്.സി പരീക്ഷകളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ളതും ഇനി ചോദിക്കാൻ സാധ്യതയുള്ളതുമായ 25 ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്, ആയതിനാൽ ഈ ചോദ്യങ്ങളെല്ലാം ഒന്നിൽ കൂടുതൽ തവണ പ്രാക്ടീസ് ചെയ്ത് പഠിക്കുക.

1/25
സസ്തനികളില്‍ ഏറ്റവും ബുദ്ധിയുള്ളതായ വിഭാഗം ഏത്‌?
കയ്റോപ്റ്റിറ
റോഡെന്‍ഷിയ
കാര്‍ണിവോറ
പ്രൈമേറ്റ
2/25
ശരീരത്തില്‍ ശല്‍ക്കങ്ങളുള്ളതും മുട്ടയിടുന്നതുമായ സസ്തനികളെ ഏത്‌ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു?
മെറ്റാതീരിയ
പ്രൊട്ടോതീരിയ
യുതീരിയ
പ്രൈമേറ്റ
3/25
കുഞ്ഞുങ്ങളെ സഞ്ചിയിലാക്കി വളര്‍ത്തുന്ന സസ്തനികള്‍ ഉള്‍പ്പെടുന്ന വിഭാഗമേത്‌?
യുതീരിയ
പ്രൊട്ടോതീരിയ
മെറ്റാതീരിയ
പ്രൈമേറ്റ
4/25
സസ്‌തനികളില്‍ ആര്‍ട്ടിയോഡാക്റ്റൈല എന്നത്‌ അയവെട്ടുന്ന മൃഗങ്ങള്‍ ഉള്‍പ്പെടുന്ന ഓര്‍ഡറാണ്‌. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള അയവെട്ടാത്ത മൃഗമേത്‌?
ഒട്ടകം
ജിറാഫ്‌
സീബ്ര
പന്നി
5/25
ബോവൈന്‍ (Bovine) എന്ന പദം ഏത്‌ ഓര്‍ഡറിലെ സസ്തനികളെ വിശേഷിപ്പിക്കുന്നതാണ്‌?
പെരിസ്സോഡാക്റ്റൈല
ആര്‍ട്ടിയോഡാക്റ്റൈല
പ്രൊബോസിഡിയ
സെറ്റാസിയ
6/25
"നദിയിലെ കുതിര” എന്ന്‌ വിശേഷിപ്പിക്കുന്ന സസ്തനി ഏത്‌?
കഴുത
കാണ്ടാമൃഗം
ഹിപ്പോപ്പൊട്ടാമസ്‌
നീര്‍കുതിര
7/25
“മരുഭൂമിയിലെ കപ്പല്‍” എന്ന്‌ വിളിക്കുന്ന സസ്തനി ഏത്‌?
ഒട്ടകം
കുതിര
കോവര്‍കഴുത
ജിറാഫ്‌
8/25
ബാഹ്യകര്‍ണ്ണം (Ear Pinna) കാണപ്പെടുന്ന ജീവി വിഭാഗം ഏത്‌?
മത്സ്യങ്ങള്‍
ഉരഗങ്ങള്‍
ഉഭയജീവികള്‍
സസ്തനികള്‍
9/25
താഴെപ്പറയുന്നതില്‍ ശരിയായ ജോഡി ഏത്‌?
ഗീര്‍വനങ്ങള്‍ -- കാണ്ടാമൃഗം
കാസിരംഗ - ആന
കോര്‍ബറ്റ്‌ പാര്‍ക്ക്‌ - പക്ഷികള്‍
റാന്‍ ഓഫ്‌ കച്ച്‌ - ഏഷ്യാറ്റിക്‌ കാട്ടുകഴുത
10/25
സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയനാമം ഏത്‌?
മക്കാക്ക മ്യൂലാറ്റ
മക്കാക്ക സൈലേനസ്‌
അറ്റ്ലിസ്‌ പാനിസ്‌കസ്‌
ഹൈലോണബേറ്റ്‌ സ്‌ലാര്‍
11/25
ഏറ്റവും ശക്തിയേറിയ ആൾക്കുരങ്ങ്‌ ഏത്‌?
ഗൊറില്ല
ചിമ്പന്‍സി
ഒറാങ്ങ് ഉട്ടാന്‍
ഗിബണ്‍
12/25
സസ്തനികള്‍ ഭൂമിയില്‍ ഉണ്ടായ പരിണാമകാലം ഏത്‌?
ക്രെറ്റേഷ്യസ്‌
ട്രയാസിക്‌
ഡെവോണിയൻ
കാര്‍ബോണിഫറസ്‌
13/25
സസ്തനികളില്‍ രുപം പ്രാപിക്കുന്ന ഭ്രൂണത്തിന്‌ ആഹാരം എത്തിച്ചു നല്‍കുന്ന “പ്ലാസന്റ" കാണപ്പെടുന്ന വിഭാഗം ഏത്‌?
പ്രൊട്ടോതീരിയ
യൂതീരിയ
ഉരഗങ്ങള്‍
ഉഭയജീവികള്‍
14/25
ഏത്‌ ഓര്‍ഡറില്‍ ഒഴികെയാണ്‌ സസ്തനികളില്‍ ചര്‍മ്മം രോമംകൊണ്ട്‌ പൊതിഞ്ഞിട്ടുള്ളത്‌?
കയ്റോപ്റ്റിറ
റോഡെന്‍ഷിയ
സെറ്റേസിയ
പ്രൈമേറ്റ
15/25
താഴെപ്പറയുന്നതില്‍ ഒരു സസ്തനി ഏത്‌?
കടല്‍പ്പശു
കടല്‍കുതിര
കടല്‍ എലി
കടല്‍ മുയല്‍
16/25
തിമിംഗലം, ഡോള്‍ഫിന്‍ ഇവന്‍ സസ്തനികള്‍ ഉള്‍പ്പെടുന്ന ഓര്‍ഡര്‍ ഏത്‌?
കയ്റോപ്റ്റീറ
സെറ്റേസിയ
റോഡെന്‍ഷിയ
പ്രൈമേറ്റ
17/25
ആനയില്‍ തുമ്പിക്കൈ (Probosis) ഉണ്ടായിരിക്കുന്നത്‌ ഏതൊക്കെ ഉള്‍പ്പെട്ടിട്ടാണ്‌?
കീഴ്‌ മേല്‍ചുണ്ടുകള്‍
മേല്‍ചുണ്ട്‌ മാത്രം
മൂക്ക്‌ നീണ്ട്‌
മൂക്കും മേല്‍ചുണ്ടും ചേര്‍ന്ന്‌
18/25
വടക്കേ അമേരിക്കന്‍ സഞ്ചിമൃഗം എന്നറിയപ്പെടുന്ന സസ്തനി ഏത്‌?
പ്ലറ്റിപ്പസ്‌
എക്കിഡ്ന
കംഗാരു
ഒപ്പോസം
19/25
താഴെപ്പറയുന്ന സസ്തനികളില്‍ പ്രൈമേറ്റ്സ്‌ എന്ന ഓര്‍ഡറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവികള്‍ ഏത്‌?
എക്കിഡ്ന, പ്ലാറ്റിപ്പസ്‌
കുതിര, സീബ്ര
ഡോള്‍ഫിന്‍, തിമിംഗലം
കുരങ്ങും മനുഷ്യനും
20/25
സസ്തനികളില്‍ മറ്റു മൂന്ന്‌ മൃഗങ്ങളും ഉള്‍പ്പെടുന്ന അതേ ഓര്‍ഡറില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?
എലി
മുയല്‍
അണ്ണാന്‍
മുള്ളന്‍പന്നി
21/25
താഴെപ്പറയുന്നതില്‍ ഒറ്റ കുളമ്പുള്ള ജീവി അല്ലാത്തത്‌ ഏത്‌?
സീബ്ര
കുതിര
ഒട്ടകം
കാണ്ടാമൃഗം
22/25
ബ്ലബ്ബര്‍ (Blubber) എന്ന കൊഴുപ്പ്‌ കാണപ്പെടുന്നത്‌ ഏത്‌ സസ്തനിയില്‍?
വവ്വാല്‍
ഡോള്‍ഫിന്‍
എക്കിഡ്ന
നീലതിമിംഗലം
23/25
ഏറ്റവും വലിപ്പംകുറഞ്ഞ ആള്‍കുരങ്ങ്‌ ഏത്‌?
ഗൊറില്ല
ചിമ്പന്‍സി
ഒറാങ്ങ് ഉട്ടാന്‍
ഗിബണ്‍
24/25
ഏറ്റവും ബുദ്ധിയുള്ള ആള്‍കുരങ്ങ്‌ ഏതാണ്‌?
ഗൊറില്ല
ചിമ്പന്‍സി
ഒറാങ്ങ് ഉട്ടാന്‍
ഗിബണ്‍
25/25
ആനകള്‍ക്ക്‌ ഉഷ്ണമേഖല പ്രദേശത്ത്‌ കാണുന്നതിന്‌ സഹായകമായ അനുകുലനം ഏത്‌?
വലിപ്പക്കൂടുതല്‍
മാംസളമായ പാദങ്ങള്‍
രോമങ്ങളില്ലാത്ത ചര്‍മ്മം
ചെറിയ കണ്ണുകള്‍

"Completing this Mammals Mock Test Malayalam  |  സസ്തനികള്‍ ക്വിസ് | Kerala PSC   is a significant step in preparing for your Kerala PSC and other competitive exams. Practicing these 25 essential questions will help strengthen your knowledge and boost your exam confidence. Keep practicing regularly to stay ahead and achieve success. Good luck!"

Post a Comment

Post a Comment