മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ
ഭാഗങ്ങളിലേക്കും
രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം,ഔരസാശയത്തിൽ മാറെല്ലിന് പിറകിലായി രണ്ടു ശ്വാസകോശങ്ങളുടെയും നടുവിൽ
ഇടതുവശത്തേക്ക് അല്പം ചരിഞ്ഞാണ് ഹൃദയം സ്ഥിതിചെയ്യുന്നത്.മനുഷ്യഹൃദയം
ഒരു പമ്പുപോലെ നിരന്തരം പ്രവർത്തിക്കുന്നതുകൊണ്ടാണ് രക്തം
രക്തക്കുഴലുകളിലൂടെ നാനാഭാഗത്തേക്കും തുടർച്ചയായി ഒഴുകുന്നത്.
മനുഷ്യഹൃദയവുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള
മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള മുഴുവൻ വസ്തുതകളും ഇവിടെ നിന്നും
പഠിക്കാം.
അടിസ്ഥാന വിവരങ്ങൾ / BASIC DETAILS
🔖 ഒരാളുടെ ഹൃദയത്തിന് അയാളുടെ മുഷ്ടിയുടെ വലുപ്പമാണ് ഉണ്ടാവുക.
🔖 രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നത് ഒരു
പമ്പുപോലെ
പ്രവര്‍ത്തിക്കുന്ന ഹൃദയമാണ്.
🔖 ഔരസാശയത്തില്‍ രണ്ട് ശ്വാസകോശങ്ങള്‍ക്കിടയിലാണ് ഹൃദയം
സ്ഥിതിചെയ്യുന്നത്.
🔖 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്‌തരമാണ് പെരികാര്‍ഡിയം. ഇതിനിടയില്‍
നിറഞ്ഞിരിക്കുന്ന ദ്രാവകമാണ് പെരികാര്‍ഡിയല്‍ ദ്രവം.
🔖ഹൃദയം മിടിക്കുമ്പോൾ സ്തരങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ഘർഷണം കുറയ്ക്കുന്നതിന് പെരികാർഡിയൽ ദ്രവം സഹായിക്കുന്നു
🔖 മുതിര്‍ന്ന ഒരാളിന്റെ ഹൃദയത്തിന് 300 ഗ്രാമോളം ഭാരം ഉണ്ടായിരിക്കും.
🔖 മനുഷ്യഹൃദയത്തിന് നാലറകളാണുള്ളത്.
🔖മുകളിലത്തെ അറകള്‍ എട്രിയങ്ങള്‍ എന്നും താഴത്തെ അറകള്‍
വെന്ട്രിക്കിളുകള്‍
എന്നും അറിയപ്പെടുന്നു.
🔖ഹൃദയത്തില്‍നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികള്‍. രക്തം
ഹൃദയത്തിലേക്ക് എത്തിക്കുന്ന കുഴലുകളാണ് സിരകള്‍.
🔖 മനുഷ്യഹൃദയം സാധാരണമായി
മിനിട്ടില്‍ 72 പ്രാവശ്യമാണ് സ്പന്ദിക്കുന്നത്.
🔖 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക്
നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള
സൈനോ ഏട്രിയൽ നോഡിലെ (SA node) പേശികളാണ്,ഈ ഭാഗമാണ്
പേസ്മേക്കർ എന്നറിയപ്പെടുന്നത്
🔖 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ
ഡയസ്റ്റോളി എന്നും പറയുന്നു.
🔖 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം
🔖ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക്
പമ്പ് ചെയ്യപ്പെടുന്നു,ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ,ഇത്
120 mm Hg ആണ്
🔖ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും,ഈ
സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ,ഇത്
80mm Hg ആണ്
🔖 സിസ്റ്റോളിക്
മര്‍ദം 120 മില്ലീമീറ്റര്‍ മെര്‍ക്കുറിയും ഡയാസ്റ്റോളിക് മര്‍ദ്ദം 80
മില്ലീമീറ്റര്‍ മെര്‍ക്കുറിയുമാണ്. സാധാരണ അവസ്ഥയിലെ മര്‍ദ്ദം 120/80 മില്ലീമീറ്റര്‍ മെര്‍ക്കുറി എന്ന്
അടയാപ്പെടുത്തുന്നു.
🔖 വലതു വെന്‍ട്രിക്കിളില്‍നിന്ന് രക്തം ശ്വാസകോശ ധമനി വഴി ശ്വാസകോശത്തിലേക്ക്
ഒഴുകുന്നു. ഇടതു വെന്‍ട്രിക്കിളില്‍നിന്ന് മഹാധമനിവഴി രക്തം ശരീരത്തിന്റെ
വിവിധഭാഗങ്ങളിലേക്കെത്തുന്നു.
🔖ശ്വാസകോശത്തില്‍നിന്ന് ഓക്സിജന്‍ അളവുകൂടിയ രക്തം ശ്വാസകോശസിരവഴി ഇടത്
എട്രിയത്തിലെത്തുന്നു.
🔖ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച്
ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നു
പോകുന്നു.
🔖 അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം.
ദ്വിപര്യയനത്തിൽ സിസ്റ്റമിക് പര്യയനവും പൾമണറി പര്യയനവും ഉൾപ്പെട്ടിരിക്കുന്നു.
🔖 സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ തുടങ്ങി വലത് ഏട്രിയത്തിൽ
അവസാനിക്കുന്നു.
🔖വലത് വെൻട്രിക്കിളിൽ തുടങ്ങി ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ് പൾമണറി പര്യയനം.
🔖 ചില സിരകൾ ഹൃദയത്തിലെത്താതെ അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം
വഹിക്കുന്നു. ഇത്തരം സിരകളാണ് പോർട്ടൽ സിരകൾ.
🔖കാന്‍സര്‍ ബാധിക്കാത്ത ശരീരാവയവമാണ് ഹൃദയം
🔖ആദ്യത്തെ കൃത്രിമ ഹൃദയമാണ് ജാര്‍വിക്-7
🔖ഹൃദയത്തെക്കുറിച്ചുള്ള പഠനമാണ് കാര്‍ഡിയോളജി.
ഹൃദയത്തിന്റെ ഘടന / HEART ANATOMY
- മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം : 4 ( 2 ഓറിക്കിളുകളും 2 വെൻട്രിക്കിളുകളും)
- മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകൾ : ഓറിക്കിളുകൾ
- മനുഷ്യഹൃദയത്തിലെ താഴത്തെ അറകൾ : വെൻട്രിക്കിളുകൾ
- വലത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്: ഊർദ്ധ്വമഹാസിര ( Superior Venacava ) അധോമഹാസിര ( Inferior Venacava )
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സിര: അധോമഹാസിര
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ :വലത് ഓറിക്കിൾ
- ഹൃദയത്തിന്റെ വലത്തെ അറകൾക്കിടയിലെ വാൽവ് : Tri Caspid Valve ( 3 ദളങ്ങളുള്ള വാൽവ് )
- അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി : ശ്വാസകോശ ധമനി ( Pulmonary Artery )
- ശ്വാസകോശത്തിൽ നിന്നും വരുന്ന ശുദ്ധരക്തം സ്വീകരിക്കുന്ന അറ: ഇടത് ഓറിക്കിൾ ( Left Auricle )
- ഹൃദയത്തിന്റെ ഇടത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്നത്: ശ്വാസകോശ സിര ( Pulmonary Vein )
- ശുദ്ധ രക്തം വഹിക്കുന്ന ഏക സിര : ശ്വാസകോശ സിര
- ഹൃദയത്തിന്റെ ഇടത്തെ അറകൾക്കിടയിലെ വാൽവ് : Bi Caspid Valve (രണ്ട് ദളങ്ങളുള്ള വാൽവ് )
- ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കാനായി ഇടതു വെൻട്രിക്കിളിൽ നിന്നും ശുദ്ധരക്തം പ്രവേശിക്കുന്നത് : മഹാധമനിയിലേക്ക് ( Aorta )
- ഹൃദയ ഭിത്തിക്ക് രക്തം നൽകുന്നത് : കൊറോണറി ധമനി
- മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി : മഹാധമനി ( Aorta )
- മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ : മഹാധമനി ( അയോർട്ട )
ഇരട്ടരക്തപര്യയനം
ദ്വിപര്യയനം: ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെ നിന്ന് തിരിച്ച് ഹൃദയത്തിലേക്കും രക്തം ഒഴുകുമ്പോൾ രണ്ട് തവണ ഹൃദയ അറകളിലൂടെ കടന്നുപോകുന്നുണ്ടല്ലോ . അതുകൊണ്ട് മനുഷ്യരിൽ ദ്വിപര്യയനമാണ് നടക്കുന്നത് എന്ന് പറയാം .
ദ്വിപര്യയനത്തിൽ
സിസ്റ്റമിക് പര്യയനവും പൾമണറി പര്യയനവും ഉൾപ്പെട്ടിരിക്കുന്നു .
സിസ്റ്റമിക് പര്യയനം ഇടത് വെൻട്രിക്കിളിൽ തുടങ്ങി വലത്ഏ ട്രിയത്തിൽ അവസാനിക്കുന്നു .
വലത് വെൻട്രിക്കിളിൽ തുടങ്ങി ഇടത് ഏട്രിയത്തിൽ അവസാനിക്കുന്നതാണ്
പൾമണറി പര്യയനം .
PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
മനുഷ്യഹൃദയവുമായി ബന്ധപ്പെട്ട് പി.എസ്.സി. യുടെ എൽ.ഡി.സി. ഉൾപ്പെടെയുള്ള
മത്സര പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ
Credit:healthblog.uofmhealth.org |
- മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം ?
- Ans : 2
- ഉഭയജീവികളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത് -
- Ans: 3
- മനുഷ്യഹൃദയത്തിലെ അറകളുടെ എണ്ണം -
- 4
- ഏതു വ്യക്തിയാണ് ആദ്യമായി ഹൃദയമാറ്റശസ്ത്രക്രിയയിലൂടെ ഹൃദയം സ്വീകരിച്ചത് -
- ലൂയിസ് വാഷ്കാൻസ്‌കി.
- ക്യാൻസർ ബാധിക്കാത്ത ശരീരാവയവം -
- ഹൃദയം 7.
- കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം -
- മെഡിക്കൽ ട്രസ്റ്റ്, എറണാകുളം
- ലോകത്താദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം -
- ദക്ഷിണാഫ്രിക്ക
- മനുഷ്യ ഹൃദയത്തിന്റെ ഭാരം -
- പുരുഷൻ - 340 ഗ്രാം, സ്ത്രീ - 255 ഗ്രാം
- ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി -
- നീലത്തിമിംഗലം
- ആനയുടെ ഹൃദയമിടിപ്പ് മിനിട്ടിൽ എത്ര -
- 25
- . ഇലക്ട്രോകാർഡിയോഗ്രാഫ് ഏതവയവത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത് -
- ഹൃദയം
- നവജാത ശിശുവിന്റെ ഹൃദയ സ്പന്ദന നിരക്ക് -
- മിനിട്ടിൽ 130 തവണ
- ഏറ്റവും വേഗം കൂടിയ ഹൃദയമിടിപ്പുള്ള സസ്തനം -
- ഷ്യൂ
- സ്റ്റെന്റ് ചികിൽസ ഏതവയവുമായി ബന്ധപ്പെട്ടിരിക്കുന്നു -
- ഹൃദയം
- ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം -
- വാതപ്പനി
- ട്രാക്കികാർഡിയ എന്നാലെന്ത് -
- കൂടിയ നിരക്കിലുള്ള ഹൃദയമിടിപ്പ്
- ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നിർവഹിച്ചത് -
- ഡോ. ക്രിസ്ത്യൻ ബെർണാഡ്
- ഏറ്റവും ഹൃദയമിടിപ്പ് നിരക്ക് കുറഞ്ഞ സസ്തനം -
- നീലത്തിമിംഗലം
- ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം -
- മുതല
- അഞ്ചുഹൃദയങ്ങളുള്ള ജന്തു -
- മണ്ണിര
- ഒരു പ്രാവശ്യം ഹൃദയമിടിക്കുന്നതിനാവശ്യമായ സമയം -
- 0.8 സെക്കന്റ്
- കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് -
- ജോസ് ചാക്കോ പെരിയപ്പുറം
- എന്തിന്റെ ആവരണമാണ് പെരികാർഡിയം -
- ഹൃദയം
- ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത് -
- പി.വേണുഗോപാൽ
- ഹൃദയത്തിന്റെ ആവരണമാണ് -
- പെരികാർഡിയം
- മനുഷ്യഹൃദയത്തിന്റെ മുകളിലത്തെ അറകൾ -
- ആറിക്കിൾ
- മനുഷ്യന്റെ ഹൃദയമിടുപ്പു നിരക്ക് -
- 72 പ്രതി മിനുട്ട്
- അമിത കൊളസ്ട്രോൾ ഏതവയവത്തിന്റെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത് -
- ഹൃദയം
- എന്തിനെക്കുറിച്ചുള്ള പഠനമാണ് കാർഡിയോളജി -
- ഹൃദയം
- ജാർവിക്-7 എന്നത് കൃതിമമായി നിർമിച്ച ഏത് മനുഷ്യാവയവത്തിന്റെ പേരാണ് -
- ഹൃദയം
- 32. കൊറോണറി ത്രോംബോസിസ് ഏത് അവയവത്തെയാണ് ബാധിക്കുന്നത് -
- ഹൃദയം
ഹൃദയം മാറ്റിവെക്കല്‍ / Heart Transplantation
‑■ ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ
നടത്തിയത്: ഡോ. ക്രിസ്ത്യന്‍ ബര്‍ണാഡ്
(സൗത്ത് ആഫ്രിക്കയിലെ ഗ്രൂട്ട്ര് ഷൂർ ഹോസ്പിറ്റിലില്‍, 1967, ഡിസംബര്‍
3-ന്).
‑■ ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയനടത്തിയത്
: ഡോ.പി.വേണുഗോപാൽ ( ന്യൂഡെൽഹി – 1994 Aug 3 ).
: ഡോ.പി.വേണുഗോപാൽ ( ന്യൂഡെൽഹി – 1994 Aug 3 ).
‑■ ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്
ഡോ. വേണുഗോപാല്‍ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍
സയന്‍സ് ന്യൂഡെല്‍ഹി)..
‑■ കേരളത്തിലാദ്യമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ
നടത്തിയത്: ജോസ് ചാക്കോ പെരിയപ്പുറം
(മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം 2003 May 13 )
‑■ ദേശീയ ഹൃദയമാറ്റ ദിനമായി (National Heart Transplantation Day)
ആചരിക്കുന്നത് : ആഗസ്ത് 3.
തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്,
ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ
പ്രയോജനകരമായിരിക്കും.
1 comment