കോഴിക്കോട് ;
ഐ.സിഡിഎസ് അർബൻ 3 കോഴിക്കോട് പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട് കോർപറേഷൻ (1-7, 9, 63-75 ) വാർഡുകളിൽ സ്ഥിരതാമസമുള്ളവരിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.പ്രായ പരിധി: 18 – 46,
യോഗ്യത : എസ്.എസ്.എൽ.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്.
അവസാന തിയ്യതി : ജൂലൈ 31.
അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0495 2461197.
പുനലൂര്‍:
പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.പ്രായപരിധി: അപേക്ഷകർ 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും
യോഗ്യത: വർക്കർ സ്ഥാനത്തേക്ക്, ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ യോഗ്യത 10-ാം പാസായിരിക്കണം, പ്രീ-പ്രൈമറി സ്കൂൾ ടീച്ചർ അല്ലെങ്കിൽ നഴ്സറി ടീച്ചർ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന.
ഹെൽപ്പർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് എഴുതാനും വായിക്കാനും അറിയാമെങ്കിലും പത്താം ക്ലാസ് പാസായവരാകരുത്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും.
അപേക്ഷകള്‍ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍: 9446524441.
പെരുങ്കടവിള:
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ അഭിമുഖത്തിനായി അപേക്ഷിക്കാം.യോഗ്യത: എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലും എസ്.എസ്.എല്‍.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷ സമര്‍പ്പിക്കാം.
പ്രായപരിധി: 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും.
2019 ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
അവസാന തിയതി : ജൂലൈ 25.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.
12 comments